അതിഞ്ഞാൽ മഖാം ഉറൂസ് ഇന്നു തുടങ്ങും
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മഖാം ഉറൂസ് ഇന്ന് മുതൽ 29 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാത്രി എട്ടിന് ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ്സ ഹാജിയുടെ അദ്ധ്യക്ഷതയിൽ എൻ.പി.എം.സൈനുൽ ആബിദിന് തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. 26ന് ഉച്ചക്ക് രണ്ട് മണിക്ക് പാലക്കി അബ്ദുൽ നാസർ പതാക ഉയർത്തും. വൈകുന്നേരം നാല് മണിക്ക് ഡോ.ഷഹാന യാസ്മിൻ പ്രമേഹ ബോധവൽക്കരണ ക്ലാസ് എടുക്കും. 27ന് രാവിലെ 10ന് കണ്ണ് പരിശോധനക്യാമ്പ്.വൈകുന്നേരം നാല് മണിക്ക് പ്രവാസി സംഗമം. രാത്രി എട്ട് മണിക്ക് മെഗാ ദഫ് മത്സരം. 28ന് രാവിലെ പത്ത് മണിക്ക് മൻസൂർ ഹോസ്പിറ്റലിൽ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്. വൈകുന്നേരം നാല് മണിക്ക് മാനവ സൗഹൃദസദസ്സ് . 29ന് രാവിലെ മൗലിദ് പാരായണവും അന്നദാനവും.വാർത്താസമ്മേളനത്തിൽ തസ്‌ലിം ബടക്കൻ, വൈസ്‌ഡ്മാൻ മുഹമ്മദ് അലി, ഷബീർ ഹസ്സൻ, കെ.വി.ശരീഫ്, ശിഹാബ് പാരീസ്, മുഹമ്മദ് കുഞ്ഞി കല്ലായി എന്നിവർ സംബന്ധിച്ചു.