വി.എൻ.എരിപുരം അനുസ്മരണം
പയ്യന്നൂർ: കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന വി.എൻ.എരിപുരത്തിന്റെ ആറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കെ.പി.കുഞ്ഞിക്കണ്ണൻ വി .എൻ.എരിപുരം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എൻ.വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽ അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് മുനിസിപ്പൽ - പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങളെയും വിവിധ അവാർഡ് ജേതാക്കളായ പി.ശശിധരൻ , പി.ആർ.മാധവൻ നമ്പ്യാർ എന്നിവരെയും ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് അനുമോദിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.നീലകണ്ഠൻ, സുരേഷ് കുമാർ എളയാവൂർ, എം.പി.ഉണ്ണികൃഷ്ണൻ, കെ.വി.ഗംഗാധരൻ, കെ.ജയരാജ്, കെ.പി.പ്രകാശൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, വി.വി.ഉണ്ണികൃഷ്ണൻ, കെ.വി.ഭാസ്കരൻ ,എൻ.ഗംഗാധരൻ, ടി.വി.പവിത്രൻ, കെ.എം.ശ്രീധരൻ, കെ.പി.ദിനേശൻ പ്രസംഗിച്ചു.