'ബ്ലോസമിംഗ് വിത്ത് ബട്സ് ' പ്രകാശനം ചെയ്തു

Wednesday 24 December 2025 3:25 AM IST

തിരുവനന്തപുരം: ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപിക ലക്ഷ്മി ശ്രീകുമാർ രചിച്ച 'ബ്ലോസമിംഗ് വിത്ത് ബട്സ് " എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നടന്നു. ബി.എസ്.എസ് ഓൾ ഇന്ത്യ ചെയർമാനും,നേച്ചർ ക്ലബ് വേൾഡ് വൈഡിന്റെ ചെയർമാനുമായ ഡോ.ബി.എസ്.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.ദക്ഷിണ മേഖല ഐ.ജി ശ്യാംസുന്ദർ,ഇ.എൻ.ടി സർജൻ ഡോ.ജോൺ പണിക്കർ,ധാക്കയിലെ ബിംസ്റ്റെക്ക് ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ,കേരഫെഡ് എം.ഡി സാജു കെ.സുരേന്ദ്രൻ,കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ഗിരീഷ് കുമാർ,ഡോ.സുരേഷ് കുമാർ,ചാർട്ടേഡ് അക്കൗണ്ടന്റ് കെ.എസ്.മധു,പ്രൊഫ.ബീനാ രവീന്ദ്രൻ,മഞ്ജു.ബി.എസ് തുടങ്ങിയവർ പങ്കെടുത്തു. കവിതകളുടെയും ചിത്രങ്ങളുടെയും സമാഹാരമാണ് പുസ്തകം.ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത് 9-ാം ക്ലാസ് വിദ്യാർത്ഥി ശ്രീറാം ചന്ദ്രനാണ്.