കണ്ണൂരിൽ കരടുവോട്ടർപട്ടികയിൽ പുറത്ത് 98,647 പേർ

Tuesday 23 December 2025 9:41 PM IST

കണ്ണൂർ: എസ്.ഐ.ആർ വഴി കണ്ണൂർ ജില്ലയിൽ 20,14,608 വോട്ടർമാരുടെ കരട് പട്ടികയായി. ഇതിൽ 9,56,081 പുരുഷന്മാരും 10,58,517 സ്ത്രീകളും 10 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.വിവിധ കാരണങ്ങളാൽ 98,647 പേരാണ് കരടുപട്ടികയിൽ നിന്ന് പുറത്തായത്. ഏറ്റവും കൂടുതൽ പേർ പുറത്തായത് അഴീക്കോട് നിയോജകമണ്ഡലത്തിലും ഏറ്റവും കുറവ് പേരാവൂരിലുമാണ്.

ജില്ലയിൽ വിതരണം ചെയ്ത 21,13,255 എന്യൂമറേഷൻ ഫോമുകളിൽ 20,14,608 ഫോമുകളാണ് തിരികെ ലഭിച്ച് ഡിജിറ്റൈസ് ചെയ്തത്. ബി.എൽ.ഒമാർക്ക് കണ്ടെത്താൻ സാധിക്കാത്തവർ, മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ, ഇരട്ട വോട്ടർമാർ എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തിയാണ് എ.എസ്.ഡി ( ആബ്സന്റ്, ഷിഫ്റ്റഡ്, ഡെഡ്്) പട്ടിക തയ്യാറാക്കിയത്.

പരമാവധി 1,200 വോട്ടർമാർ എന്ന മാനദണ്ഡം അടിസ്ഥാനമാക്കി നടത്തിയ റാഷണലൈസേഷന്റെ ഭാഗമായി ജില്ലയിൽ 306 പുതിയ പോളിംഗ് സ്റ്റേഷനുകൾ രൂപീകരിച്ചു. ഇതോടെ കണ്ണൂർ ജില്ലയിൽ നിലവിലുള്ള പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2,176 ആയി.കരടുപട്ടികയിൽ ജനുവരി 22 വരെ ആക്ഷേപങ്ങളും അവകാശവാദങ്ങളും നൽകാൻ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.

കരടുപട്ടിക

20,14,608 വോട്ടർമാർ

9,56,081 പുരുഷൻമാർ,

10,58,517 സ്ത്രീകൾ,

10 ട്രാൻസ്‌ജെൻഡർ

98,647 പേർ പുറത്ത്

നിയോജക മണ്ഡലം-കരട് പട്ടികയിൽ - പുറത്തായവർ

പയ്യന്നൂർ 178156-7931

കല്ല്യാശ്ശേരി 183289- 8706

തളിപ്പറമ്പ് 213434-7832

ഇരിക്കൂർ 187032-10539

അഴീക്കോട് 1,73,805-11266

കണ്ണൂർ 166859-11242

ധർമടം 191223-7420

തലശ്ശേരി 168240- 9581

കൂത്തുപറമ്പ് 191552-9164

മട്ടന്നൂർ 188234-6464

പേരാവൂർ 172784-8502