ചരമവാർഷികം ആചരിച്ചു

Tuesday 23 December 2025 9:53 PM IST

മുഹമ്മ : മുൻ കുവൈറ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഷെയ്ഖ് നാസർ ഷബ-അൽ -ഷബയുടെ 5-ാം ചരമവാർഷികം മുഹമ്മയിൽ ആചരിച്ചു. ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മ ദീപ്തി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേഷ് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം ജെ. ജയലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. എസ്. സേതുനാഥ് അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോത്സ്ന, മിനി സുരേഷ്, പി. നിർമല , രമ്യ ഷാജി എന്നിവർ സംസാരിച്ചു.