സാന്താ വാക്കത്തോൺ ഇന്ന്  

Tuesday 23 December 2025 9:53 PM IST

ആലപ്പുഴ: മതസൗഹാർദത്തിന്റെ സന്ദേശവുമായി ക്രിസ്മസ് സാന്താ വാക്കത്തോൺ ഇന്ന് അത്ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ആൽപെറ്റ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോണിൽ നൂറ് കണക്കിന് സാന്താമാർ പങ്കെടുക്കും. ആലപ്പുഴയിൽ ആദ്യമായാണ് ക്രിസ്മസ് തലേന്ന് ഇത്ര വിപുലമായ സാന്താസംഗമം നടക്കുന്നത്. വാക്കത്തോണിൽ സാന്താ തൊപ്പിയണിഞ്ഞ് ചുവപ്പ് ടീഷർട്ട് ധരിച്ചാണ് സാന്താമാർ പങ്കെടുക്കുക. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി സന്ദേശം നൽകും. അത്ലറ്റിക്കോഡി ആലപ്പി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിക്കും . ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.