കരുണാകരൻ അനുസ്മരണം
Wednesday 24 December 2025 12:54 AM IST
കായംകുളം : കൃഷ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. തണ്ടളത്തു മുരളി, ഹബീബ് ,അജി ഗണേഷ് ,ജെസ്സി കോശി, കെ.എം.ഷെരീഫ് കുഞ്ഞ്, ശിവലാൽ, വയലിൽ സന്തോഷ്, നവാസ് വലിയവീട്ടിൽ, അഹമ്മദ് ഇലഞ്ഞി, റഷീദ്, ജഗദീഷ് പ്രസാദ്, മഞ്ജു, ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.