കെ.കരുണാകരനെ അനുസ്മരിച്ചു
Tuesday 23 December 2025 9:55 PM IST
ബുധനൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമദിനം കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് തെക്കേകാട്ടിൽ, ആർ.വിശ്വനാഥൻ, പ്രവീൺ പ്രഭ, ടി.കെ. രമേശൻ, ജോൺ ഉളുന്തി, വർഗീസ് ഡാനിയേൽ, മധുകുമാർ, മഹേശ്വരൻ, കല്ലാർ മദനൻ, അരവിന്ദാഷക്കുറുപ്പ്, സന്തോഷ് മഞ്ഞപ്പള്ളി, വി.സി കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു