കെ.കരുണാകരൻ അനുസ്മരണം

Tuesday 23 December 2025 9:55 PM IST

മാന്നാർ: കെ.കരുണാകരന്റെ 15-ാമതു ചരമവാർഷിക ദിനാചരണം മാന്നാർ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരമത്തൂർ വഴിയമ്പലം ജംഗ്ഷനിൽ നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു. ബാലസുന്ദരപ്പണിക്കർ, റ്റി.കെ ഷാജഹാൻ, ടി.എസ് ഷെഫീക്ക്, സജി മെഹബൂബ്, പി.ബി.സലാം. ചന്ദ്രശേഖരൻ, ഹരി കൂട്ടംപേരൂർ, രാജേന്ദ്രൻ ഏനാത്ത്, ഹസീന സലാം, എം.പി.കല്യാണകൃഷ്ണൻ, അസീസ്, കെ.സി.പുഷ്പലത. കൃഷ്ണകുമാർ. ഷംഷാദ് ചക്കുളത്ത്, ബിജു, ഫൈസി, നാസർ, സന്തോഷ് എന്നിവർ സംസാരിച്ചു.