ക്രിസ്മസ് ആഘോഷം
Wednesday 24 December 2025 12:55 AM IST
ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ സാംസ്‌കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ 'അരുത് ലഹരി ' സന്ദേശം നൽകി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സ്‌കൂളിന് പുറത്ത് പൊതുജനങ്ങൾ സംഘടിക്കുന്ന ബസ് സ്റ്റോപ്പിലും കളക്ടറേറ്റിന് സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലും ക്രിസ്മസ് പുതുവത്സര ആശംസകൾ നൽകി. പ്രഥമാദ്ധ്യാപകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ട്രാഫിക് പൊലീസ് അഡീഷണൽ എസ്.ഐ എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സാദത്ത്, ക്ലബ്ബ് കോഡിനേറ്റർ കെ .കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, കെ.ഒ.ബുഷ്ര ,എച്ച്.ഷൈനി, പി.പി. ആന്റണി, എൻ.സൗജത്ത് എന്നിവർ പ്രസംഗിച്ചു.