സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം

Tuesday 23 December 2025 9:57 PM IST

മാന്നാർ: 2019 ഡിസംബർ 31 വരെ പെൻഷൻ അപ്പ്രൂവ് ചെയ്തിട്ടുള്ളതും നിലവിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തതുമായ എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2025 ഡിസംബർ 31നകം വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ ഓൺലൈനായി ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ/ അവിവാഹിത പെൻഷൻ അംഗീകരിച്ച ഗുണഭോക്താക്കൾ പുനർവിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റും ഓൺലൈനായി സമർപ്പിക്കേണ്ടതാണെന്ന് മാന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.