പക്ഷിപ്പനി വ്യാപനം തടയാൻ നടപടി സ്വീകരിക്കണം: കെ.സി

Tuesday 23 December 2025 10:22 PM IST

ആലപ്പുഴ: പക്ഷിപ്പനിയുടെ വ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പക്ഷിപ്പനി മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്കും കേന്ദ്ര മൃഗസംരക്ഷണ മന്ത്രിക്കും കത്തയച്ചു.

പകർച്ചാവ്യാധിയുടെ ഉത്ഭവം,വ്യാപനം എന്നിവ കണ്ടെത്തി തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണം. ശാശ്വത പരിഹാര മാർഗം കണ്ടെത്തുന്നതിന് ആവശ്യമായ ദീർഘകാല പ്രതിരോധ നടപടിയെടുക്കണം.പൊതുജനാരോഗ്യ ആശങ്ക പരിഹരിക്കുന്നതിനൊപ്പം കർഷകരുടെ ഉപജീവന മാർഗം സംരക്ഷിക്കുന്നതിനും നടപടി ഉണ്ടാകണം. കർശന നിയന്ത്രണം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാത്രമായി ചുരുക്കി മറ്റു സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കത്തിൽ കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.