ജില്ലാ കൺവെൻഷൻ
Tuesday 23 December 2025 10:26 PM IST
ഹരിപ്പാട്: പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കൺവെൻഷൻ 29ന് രാവിലെ 10ന് ഹരിപ്പാട് ന്യൂലാൻഡ് ബേക്കറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണി മുഖ്യാതിഥിയാകും. സംസ്ഥാന നേതാക്കളായ കല്ലട ഗിരീഷ്, പ്രകാശ് നാരായണൻ, വി.വി ഉല്ലാസ് രാജ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ, വർക്കിംഗ് സെക്രട്ടറി കൃഷ്ണകുമാർ കെ.എൻ, അംഗം സിറിൽ എന്നിവർ പങ്കെടുത്തു.