ആശ്രിത പെൻഷൻ അപാകത പരിഹരിക്കണം
Wednesday 24 December 2025 12:00 AM IST
തൃശൂർ: കേരള സർക്കാർ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ ആശ്രിത പെൻഷനിൽ നിലനിൽക്കുന്ന അപാകത വേഗം പരിഹരിക്കണമെന്ന് തൃശൂർ ജില്ലാ നോൺ ജേർണലിസ്റ്റ് പെൻഷൻ യൂണിയൻ മൂന്നാം ജില്ലാ സമ്മേളനം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. രാജൻ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ സി.ഇ. മോഹനൻ, ജില്ലാ സെക്രട്ടറി എം.എസ്. കൃഷ്ണൻ, പി.എ. സെബാസ്റ്റ്യൻ, ആന്റണി നെൽസൺ, എം.എൻ. മുരളീധരൻ. ഷീല മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എൻ. മുരളീധരൻ (പ്രസിഡന്റ്) സി.ആർ. രാജൻ (വൈസ് പ്രസിഡന്റ്) എം.എസ്. കൃഷ്ണൻ (സെക്രട്ടറി) എസ്. ജഹാംഗീർ (ജോ. സെക്രട്ടറി) പി.എ സെബാസ്റ്റ്യൻ (ട്രഷറർ).