അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ സമാവായമായി

Wednesday 24 December 2025 12:26 AM IST

അടിമാലി: ചർച്ചകൾക്കൊടുവിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ മോഹനൻ നായർ പ്രസിഡന്റാകും. ഭരണം നിലനിർത്തിയ യു ഡി എഫ് നുള്ളിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി അവകാശവാദവുമായി പലരും രംഗത്തെത്തിയിരുന്നു. മോഹനൻ നായർ, എം എ അൻസാരി, മാക്സിൻ ആന്റണി എന്നിവരുടെ പേരുകളുണ് ഉയർന്നു വന്നിരുന്നത്.ആദ്യ രണ്ടര വർഷക്കാലം മുനിയറഡിവിഷനിൽ നിന്നും വിജയിച്ച മോഹനൻ നായരും തുടർന്ന് ദേവിയാറിൽ നിന്നും വിജയിച്ചഎം.എ അൻസാരിയും പ്രസിഡന്റാകാൻ ജില്ലാ തലത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് തീരുമാനിക്കുകയായിരുന്നു. ഇരുന്നൂറേക്കറിൽ നിന്നും വിജയിച്ച മിനി ബിജുവും,വാളറയിൽ നിന്നും വിജയിച്ച ഉമ രാമകൃഷ്ണനും വൈസ് പ്രസിഡന്റുമാരാകും.