കഞ്ഞിപ്പാടത്ത് കട കുത്തിതുറന്ന് മോഷണം
Wednesday 24 December 2025 3:08 AM IST
അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് കട കുത്തിത്തുതുറന്ന് മോഷണം. വൈശ്യം ഭാഗം പാലത്തിനു താഴെ കട നടത്തുന്ന മുകുന്ദൻ പുതുക്കോട്ട എന്ന വ്യക്തിയുടെ കടയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാനായി കടയുടമ എത്തിയപ്പോൾ പൂട്ട് പൊളിച്ച നിലയിൽ കാണുകയായിരുന്നു. വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസ് എത്തി പരിശോധന നടത്തി. ഏകദേശം പതിനായിരം രൂപയുടെ സാധനം മോഷണം പോയതായി മുകുന്ദൻ പറഞ്ഞു. ശങ്കരനാരായണ മൂർത്തി ക്ഷേത്രം, ചെറുവള്ളി നാഗരാജ ക്ഷേത്രം, മാവേലിത്തറ ധർമ്മശാസ്താ ക്ഷേത്രം ,വൈറ്റ് മുട്ടൽ തെക്കേവി ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും കഞ്ഞിപ്പാടം എസ്.എൻ.ഡി.പി ഓഫീസിൽ വെളിയിൽ സ്ഥാപിച്ചിരുന്ന കാണിക്കയും രണ്ടു മാസത്തിനിടയ്ക്ക് മോഷണം പോയിരുന്നതായും പ്രദേശത്ത് മോഷ്ടാക്കൾ വിഹരിക്കുകയാണെന്നും, പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.