ഫെബ്രുവരി 12ന് പൊതു പണിമുടക്ക്
Wednesday 24 December 2025 1:27 AM IST
ന്യൂഡൽഹി: ലേബർ കോഡ്, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ. ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ മോദി സർക്കാർ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്ന് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോം ആരോപിച്ചു. സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.