കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കി
Wednesday 24 December 2025 3:00 AM IST
കൊടകര: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച നെല്ലായി ആലത്തൂർ കുറുവത്ത് വീട്ടിൽ ആദർശിനെ (24) അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആറ് മാസത്തേക്ക് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച് ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ ആലത്തൂർ സാംബശിവ നഗറിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്. കൊടകര പൊലീസ് ഇൻസ്‌പെക്ടർ പി.കെ.ദാസ്, സബ് ഇൻസ്‌പെക്ടർ പോൾസൻ, ഗ്രേഡ് എസ്.ഐ ബിനോയ്, എ.എസ്.ഐ ഗോകുലൻ, സി.പി.ഒ ഡെനിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.