രാസലഹരിയുമായി യുവാവ് പിടിയിൽ
Wednesday 24 December 2025 12:53 AM IST
അങ്കവാലി: 3.2ഗ്രാം രാസലഹരിയുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) റൂറൽ ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിൽനിന്ന് ബസിലാണ് ഇയാൾ എം.ഡി.എം.എ കടത്തിയത്. ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ്‌കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.