ക്രിസ്‌മസ് ആഘോഷം മദ്ധ്യപ്രദേശിലെ ദേവാലയങ്ങളിൽ ആക്രമണം

Wednesday 24 December 2025 1:15 AM IST

മത പരിവർത്തന നിരോധന നിയമപ്രകാരം കേസ്

ഭോപ്പാൽ: ക്രിസ്മസ് ആഘോഷ പരിപാടികൾക്കിടെ മദ്ധ്യപ്രദേശിൽ രണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം. ജബൽപൂരിലും സിയോനിയിലുമാണ് ബജ്റംഗ്ദളിലെയും വിശ്വഹിന്ദു പരിഷത്തിലെയും പ്രവർത്തകരുൾപ്പെടെ ആക്രമണം നടത്തിയത്. ജബൽപുരിലെ ഹവാബാഗ് വനിതാ കോളേജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണമുണ്ടായത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളിൽപ്പെട്ട സംഘം

പള്ളിയിലേക്ക് ഇരച്ചുകയറി. പള്ളിക്കുപുറത്ത് മുദ്രാവാക്യം വിളിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അന്ധരും കേൾവിക്കുറവുള്ളവരുമായ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ മതപരിവർത്തനം നടത്തിയതായി ഇവർ ആരോപിച്ചു.

തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മതപരിവർത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ കേസെടുത്തു. ഇതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. സിയോനി ജില്ലയിലെ ലഖ്നാഡൺ പ്രദേശത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. മതപരിവർത്തനം ആരോപിച്ച് ഒരു സംഘം പള്ളിയിലെത്തി. പ്രാർത്ഥന തടസപ്പെടുത്തി. പള്ളികൾക്കും ആഘോഷ സ്ഥലങ്ങൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണം: സി.​ബി.​സി.ഐ

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​ക്രി​സ്മ​സ് ​സ​മ​യ​ത്ത് ​ന​ട​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ളെ​ ​അ​പ​ല​പി​ച്ചും,​ ​ക്രി​സ്ത്യ​ൻ​ ​സ​മൂ​ഹ​ത്തി​ന് ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടും​ ​കാ​ത്ത​ലി​ക് ​ബി​ഷ​പ്പ്സ് ​കോ​ൺ​ഫ​റ​ൻ​സ് ​ഓ​ഫ് ​ഇ​ന്ത്യ​(​സി.​ബി.​സി.​ഐ​)​​.​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ൽ​ ​കാ​ഴ്ചാ​വൈ​ക​ല്യ​മു​ള്ള​ ​വ​നി​ത​യ്‌​ക്കു​ ​നേ​രേ​ ​ബി.​ജെ.​പി​ ​നേ​താ​വ് ​അ​ഞ്ജു​ ​ഭാ​ർ​ഗ​വ​ ​ന​ട​ത്തി​യ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ ​വി​ദ്വേ​ഷ​വും,​ ​അ​ക്ര​മ​വും​ ​കാ​ട്ടു​ന്ന​ ​വ്യ​ക്തി​ക​ൾ​ക്കും​ ​സം​ഘ​ട​ന​ക​ൾ​ക്കു​മെ​തി​രെ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​നി​യ​മ​വാ​ഴ്ച​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യോ​ടും​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.