കാർത്തി ചിദംബരം പ്രതിയായ ചൈനീസ് വീസ തട്ടിപ്പുക്കേസ് വിചാരണയിലേക്ക്

Wednesday 24 December 2025 1:18 AM IST

ന്യൂഡൽഹി: കോൺഗ്രസ് എം.പി കാർത്തി ചിദംബരം പ്രതിയായ ചൈനീസ് വീസ തട്ടിപ്പുക്കേസ് വിചാരണയിലേക്ക്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനാണ് കാർത്തി. തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിൽ വിചാരണ നടത്താൻ ഡൽഹി റൗസ് അവന്യു കോടതി ഇന്നലെ തീരുമാനിച്ചു. കുറ്റങ്ങൾ ചുമത്തി കാർത്തി ഉൾപ്പെടെ ഏഴു പ്രതികൾക്ക് കുറ്രപത്രം കൈമാറി. ഒരു പ്രതിയെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. ഇടനിലക്കാർ മുഖേന 50 ലക്ഷം രൂപ വാങ്ങി 250ൽപ്പരം ചൈനീസ് പൗരന്മാ‌ർക്ക് ഇന്ത്യൻ വീസ ശരിയാക്കി കൊടുത്തുവെന്നാണ് കാർത്തിക്കെതിരെയുള്ള സി.ബി.ഐ ആരോപണം. പഞ്ചാബിലെ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്കാണ് ചൈനീസ് പൗരന്മാർക്ക് ചട്ടങ്ങൾ മറികടന്ന് പ്രൊജക്‌ട് വീസ അനുവദിച്ചതെന്നും സി.ബി.ഐ പറയുന്നു.