എം.പി സന്തോഷ് കുമാർ കോട്ടയം നഗരസഭാ ചെയർമാൻ
Wednesday 24 December 2025 1:35 AM IST
കോട്ടയം: തുടർച്ചയായി ആറാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട എം.പി സന്തോഷ് കുമാർ കോട്ടയം നഗരസഭാ ചെയർമാനാകും. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ്. കോൺഗ്രസ്കോർ കമ്മിറ്റി കൂടി വൈസ് ചെയർമാനെ തിരഞ്ഞെടുക്കും. സന്തോഷ് ആദ്യമായി കൗൺസിലറാകുന്നത് 2000ലാണ്. രണ്ടരവർഷം ചെയർമാനായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ള ആളാണ്. സന്തോഷ് കുമാറും ഭാര്യ ബിന്ദു സന്തോഷ് കുമാറും തുടർച്ചയായി വിജയിക്കുന്ന കൗൺസിലർ ദമ്പതികളെന്ന നിലയിൽ ശ്രദ്ധേയരാണ്. ബിന്ദു നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോട്ടയം നഗരസഭ വൈസ് ചെയർമാനുമായിരുന്നു.