യു.പിയിൽ ക്രിസ്മസ് അവധിയില്ല പകരം വാജ്‌പേയ് ജന്മശതാബ്ദി ആഘോഷം
Wednesday 24 December 2025 1:49 AM IST
ലക്നൗ: ഉത്തർപ്രദേശിൽ ഇത്തവണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് യു.പി സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ സ്‌കൂളിൽ നടത്തണമെന്നാണ് നിർദ്ദേശം. ഈ ദിവസം വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമാണ്.
മറ്റ് പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ദിവസം അവധിയാണ്. കേരളം, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ പത്ത് ദിവസത്തോളം അവധിയാണ്.
25 മുതൽ ജനുവരി അഞ്ച് വരെയാണ് രാജസ്ഥാനിൽ അവധി. 22 മുതൽ ജനുവരി 10 വരെയാണ് പഞ്ചാബിൽ അവധി. ഡൽഹി, ഹരിയാന, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ ക്രിസ്മസ് ദിവസം അവധിയാണ്. മുൻവർഷങ്ങളിൽ യു.പിയിൽ ക്രിസ്മസിന് അവധി നൽകിയിരുന്നു.