ഇൻക്വിലാബ് മഞ്ചയുടെ പ്രതിഷേധം തുടരുന്നു

Wednesday 24 December 2025 1:53 AM IST

ധാക്ക: ബംഗ്ലാദേശിൽ ഹാദിയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നു. ഇൻക്വിലാബ് മഞ്ച സംഘടനയുടെ നേതൃത്വത്തിൽ ധാക്കയിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചു.വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണിത്.

പതിമൂന്നാമത് ദേശീയ തിരഞ്ഞെടുപ്പിനും ബംഗ്ലാദേശിൽ ജനഹിത പരിശോധന നടക്കുന്നതിനും മുമ്പ് ഉസ്മാൻ ഹാദിയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇൻക്വിലാബ് മഞ്ച തിങ്കളാഴ്ച സെൻട്രൽ ഷഹീദ് മിനാറിൽ നടത്തിയ പ്രധിഷേധത്തിൽ ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഷഹ്ബാഗിൽ ഇൻക്വിലാബ് മഞ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം അ‌ജ്ഞാതരുടെ ആക്രമണത്തിന് ഇരയായ നാ​ഷ​ണ​ൽ​ ​സി​റ്റി​സ​ൺ​ ​പാ​ർ​ട്ടി​യു​ടെ​ ​(​എ​ൻ.​സി.​പി​)​ ​നേ​താ​വ് ​മു​ഹ​മ്മ​ദ് ​മൊ​ത്ത​ലി​ബ് ​സി​ക്ദ​റിന്റെ (42) ആരോഗ്യനില തൃപ്തികരമാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച്ച ഖുൽനയിലെ സോനാദംഗ മേഖലയിലെ വീട്ടിൽ വെച്ച് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു ആക്രമണം. തലയ്ക്ക് വെടിയേറ്റ ഇയാളെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഖുൽനയിൽ നടത്താൻ നിശ്ചയിച്ച ഡിവിഷണൽ തൊഴിലാളി റാലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുത്തലിബ്.അതിനിടെയാണ് അക്രമണം.എൻ‌.സി‌.പിയുടെ ജോയിന്റ് പ്രിൻസിപ്പൽ കോർഡിനേറ്റർ മഹ്മൂദ മിതു ഫേസ്ബുക്ക് പോസ്റ്റിലാണ് വിവരം പുറത്ത് വിട്ടത്.സിക്ദാറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റത്.

മൊത്തലിബ് സിക്ദർ

നാഷണൽ സിറ്റിസൺ പാർട്ടിയുടെ നേതാവായ മുഹമ്മദ് മൊത്തലിബ് സിക്ദർ (32) നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ്. ബംഗ്ലാദേശിലെ സോനാദംഗയിലെ ഷെയ്ഖ്പാറ സ്വദേശിയാണ്. 2024ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനുശേഷം, വിവേചനത്തിനെതിരായ വിദ്യാർത്ഥികളും ജാതിയ നാഗോറിക് കമ്മിറ്റിയും ചേർന്നാണ് ഈ വർഷം ആദ്യമാണ് പാർട്ടി രൂപീകരിച്ചത്.

ഷെരീഫ് ഉസ്‌മാൻ ഹാദി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ ജെൻ സി വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിലൊരാളാണ് ഷെരീഫ് ഒസ്മാൻ ഹാദി . കഴിഞ്ഞ 12ന് ധാക്കയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയോടെ മരിച്ചു.ഫെബ്രുവരി 12ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ധാക്കയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.