വീട്ടിൽ മഞ്ഞൾച്ചെടിയുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ആരോഗ്യത്തിനും സൗന്ദര്യ ഏറെ നല്ലതാണ് മഞ്ഞൾ. ഹിന്ദുവിശ്വാസപ്രകാരം മഞ്ഞളിന് ഏറെ പ്രധാന്യമുണ്ട്. പൂജയ്ക്കും വീട്ടിൽ തളിക്കാനുമെല്ലാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. അധിക ചെലവില്ലാതെ മഞ്ഞൾച്ചെടി വീട്ടിൽ തന്നെ നടാൻ കഴിയും. അതിനാൽ മിക്ക വീടുകളിലും ഇത് ഉണ്ട്. പക്ഷേ നടുമ്പോൾ വാസ്തു നോക്കേണ്ടത് അനിവാര്യമാണ്.
മഞ്ഞൾച്ചെടി മുറ്റത്തോ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ വീട്ടിനുള്ളിലോ വയ്ക്കാം. വടക്കുകിഴക്ക് ദിശയിൽ വേണം ഇത് വയ്ക്കാൻ. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. എന്നാൽ പ്രധാന വാതിലിന് മുന്നിൽ മഞ്ഞൾച്ചെടി നടാൻ പാടില്ല. ഇത് ഊർജപ്രവാഹത്തെ തടയുമെന്നാണ് വാസ്തുവിൽ വ്യക്തമാക്കുന്നത്.
മഞ്ഞൾച്ചെടി ചട്ടിയിലാക്കി വീട്ടിനുള്ളിൽ വയ്ക്കുന്നത് കൂടുതൽ പോസിറ്റീവ് എനർജി നൽകുമെന്നും വിശ്വസിക്കുന്നു. എന്നാൽ ഉണങ്ങിയ മഞ്ഞൾച്ചെടി വീട്ടിൽ വയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിയ്ക്ക് കാരണമാകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. കൂടാതെ ഈ ചെടി വാടാതെ നോക്കേണ്ടതും അനിവാര്യമാണ്.
കൃത്യമായി നനയ്ക്കുകയും പരിപാലിക്കുകയും വേണം. ഇല്ലെങ്കിൽ അത് കുടുംബാംഗങ്ങൾ ദോഷമാണെന്നും വാസ്തുവിൽ വ്യക്തമാക്കുന്നു. ആഗ്നേയകോണിൽ മഞ്ഞൾ വയ്ക്കുന്നത് വാസ്തു ദോഷം അകറ്റുമെന്നാണ് വിശ്വസിക്കുന്നത്. മഞ്ഞൾച്ചെടി ലക്ഷ്മീദേവിയ്ക്ക് പ്രിയപ്പെട്ട ചെടിയാണ്. അതിനാൽ ഇത് വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.