പുറത്തുനിന്ന് നോക്കിയാൽ എല്ലാം കാണാം; ഹോട്ടൽ ബാത്ത്റൂമുകളിലെ ഗ്ലാസ് ഭിത്തികൾക്ക് പിന്നിൽ?

Wednesday 24 December 2025 3:11 PM IST

ആഡംബര ഹോട്ടലുകളിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. നല്ല ഭക്ഷണവും സൗകര്യങ്ങളും ലഭിക്കുന്ന ഇത്തരം ഹോട്ടലുകളിൽ ഒരു രാത്രി തങ്ങണമെങ്കിൽ പതിനായിരങ്ങൾ നൽകണം. ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള ഹോട്ടലാണെങ്കിൽ നിരക്ക് ഇനിയും ഉയരും. അതുകൊണ്ട് തന്നെ ആഡംബരങ്ങൾക്ക് ഒരു കുറവും ഇല്ലാതെയാണ് പല ഹോട്ടലുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെയുള്ള മുറികളിൽ കയറിയാൽ ചിലപ്പോൾ പുറത്തേക്ക് വരാൻ പോലും തോന്നില്ല. അത്രയ്ക്കും ലക്ഷ്വൂറിയസ് ആയിരിക്കും എല്ലാം.

ഇത്തരം ഹോട്ടലുകളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ബാത്ത്റൂമിൽ ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ്. മുറിക്കുള്ളിൽ നിന്ന് നോക്കിയാൽ ബാത്ത്റൂമിൽ എന്തുനടക്കുനെന്ന് വ്യക്തമായി കാണാവുന്ന തരത്തിലാണ് ഈ ഗ്ലാസ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക ഫോർ, ഫൈവ് സ്റ്റാർ റേറ്റിംഗുള്ള ഹോട്ടലുകളിലും ഇതൊരു ട്രെൻഡാണ്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ട്രെൻഡ് പിന്തുടരുതെന്ന് അറിയാമോ? പരമ്പരാഗത ചുവരുകൾ കൂടുതൽ സ്വകാര്യമായി തോന്നുമ്പോൾ ഹോട്ടലുകൾ എന്തിനാണ് അത്തരം ഡിസൈനുകളിൽ പണം മുടക്കുന്നത്? പരിശോധിക്കാം.

ആഡംബരപൂർണ്ണമായ അനുഭവം ബാത്തറൂമിൽ ഗ്ലാസ് ഭിത്തികൾ സ്ഥാപിക്കുമ്പോൾ മുറി കൂടുതൽ വിശാലമായി തോന്നിപ്പിക്കും. ഇത് കാരണം, കിടപ്പുമുറിക്കും ബാത്തറൂമിനും ഇടയിൽ സുഗമമായ ഇഴചേരൽ സൃഷ്ടിക്കുന്നു. ഇതുകാരണം അവിടെ താമസിക്കുന്നവർക്ക് ആഡംബരപൂർണ്ണവുമായ ഒരു അനുഭവം നൽകുന്നു. കുറഞ്ഞ സ്ഥലപരിമിതിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് ഈ ഡിസൈൻ ഏറ്റവും അനുയോജ്യം. ഗ്ലാസ്ഭിത്തിയുള്ള ബാത്ത്റൂമുകൾ അതിഥികൾ അവരുടെ സ്വകാര്യ ഇടം എങ്ങനെ അനുഭവിക്കുന്നുവെന്ന് പുനർവിചിന്തനം ചെയ്യുന്നതിനുള്ളതാണെന്ന് റിനൈസൻസ് ഗോവയുടെ ജനറൽ മാനേജർ രൂപ സിംഗ് പറഞ്ഞു.

സ്വാഭാവിക വെളിച്ചം ട്രാൻസ്പരന്റ് അല്ലെങ്കിൽ ഫ്രോസ്റ്റഡ് ഗ്ലാസ് ബാത്ത്റൂമുകൾക്ക് മിനുസമാർന്നതും ആധുനികവുമായ ഒരു ഡിസൈൻ മികവ് നൽകുന്നു. മുറിയിൽ എത്തുന്ന അതിഥികൾക്ക് ഇതൊരു സധാരണ മുറിയല്ല, മറിച്ച് പ്രീമിയം മുറിയിലാണ് താമസിക്കുന്നതെന്ന് അനുഭവം നൽകുന്നു. ഗ്ലാസ് ഭിത്തികൾ കിടപ്പുമുറിയിൽ നിന്നോ ജനാലകളിൽ നിന്നോ ഉള്ള സ്വാഭാവിക വെളിച്ചം കുളിമുറിയിലേക്ക് കടക്കാൻ അനുവദിക്കുന്നു. ഇത് പകൽ സമയത്ത് കൃത്രിമ ലൈറ്റുകളുടെ ആവശ്യകത കുറയ്ക്കും. എന്നാൽ ഇത് വൈദ്യുതി ലാഭിക്കാൻ വേണ്ടിയല്ല, മറിച്ച് മികച്ച ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.

പുറത്തുനിന്ന് എല്ലാം കാണാം ഒരു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ബാത്ത്റൂം നിർമ്മിക്കാൻ ലക്ഷങ്ങളാണ് ചെലവിടുന്നത്. പ്രീമിയം ക്വാളിറ്റിയിലുള്ള ടൈൽസ്, ബാത്ത്ടബ്, ക്ലോസറ്റ് എന്നിവയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് മുറിയിൽ നിന്ന് ഗ്ലാസ് ഭിത്തിയിലൂടെ നോക്കിയാൽ എല്ലാം പുറത്തുനിന്ന് കാണാം. ഇതിനായി വാതിൽ തുറന്ന് അകത്തേക്ക് കയറേണ്ട ആവശ്യം വരുന്നില്ല. ഇത്തരം ഡിസൈനുകൾ ഹോട്ടലിന്റെ കരകൗശല വൈദഗ്ധ്യവും എടുത്തുകാണിക്കുന്നു. അതിഥികൾ പലപ്പോഴും ഇത് വിലമതിക്കുന്നു.

വൃത്തിയാക്കാൻ എളുപ്പം ടൈൽ ചെയ്ത ചുമരുകളെ അപേക്ഷിച്ച് ഗ്ലാസ് പാനലുകൾ വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണ്. ഈർപ്പം, പൂപ്പൽ എന്നിവയെ ഇവ പ്രതിരോധിക്കും, അതിനാൽ ശുചിത്വത്തിനും അതിഥികളുടെ കാര്യത്തിൽ മുൻഗണന നൽകുന്ന ഹോട്ടലുകൾക്ക് ഇവ ഒരു പ്രായോഗിക തിരഞ്ഞെടുപ്പാണ്. അതിഥികളുടെ മികച്ച അനുഭവത്തിന്റെ ഒരു പ്രധാന ഘടകമായി ബാത്ത്റൂമുകളെ കണക്കാക്കപ്പെടുന്നു. ഒരു സ്റ്റൈലിഷ് ബാത്ത്‌റൂം പലപ്പോഴും ശാശ്വതമായ ഒരു മുദ്ര പതിപ്പിക്കുകയും ആഡംബരത്തിന്റെ അനുഭൂതി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.