കെ. കരുണാകരൻ അനുസ്മരണം നടത്തി

Thursday 25 December 2025 7:55 PM IST

കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ 15ാം അനുസ്മരണം നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ഇ .എം ആഗസ്തി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിട്ട കേരള രാഷ്ട്രീയത്തിലെ അപൂർവവ്യക്തിത്വമാണ് കെ കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിസ്‌ക്വയറിൽ സ്ഥാപിച്ച കരുണാകാരന്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അനുസ്മരണപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, നേതാക്കളായ ഷാജി വെള്ളംമാക്കൽ, പി .എസ് മേരിദാസൻ, ജോസ് ആനക്കല്ലിൽ, റൂബി വേഴമ്പത്തോട്ടം, കെ റ്റി ജയൻ, ജെസി ബെന്നി, സോണിയ ജയ്ബി, ബീനാ സിബി, സജിമോൾ ഷാജി, സന്തോഷ് ഒലിനാൽ, ബിൻസി ഷിനോജ്, ലിസി ജോണി, ഐബിമോൾ രാജൻ, പൊന്നപ്പൻ അഞ്ചപ്ര, ഷാജൻ എബ്രഹാം, രാധാകൃഷ്ണൻ നായർ, ഷാജൻ എബ്രഹാം, തങ്കച്ചൻ പാണാട്ട് എന്നിവർ പങ്കെടുത്തു.