മകൾക്ക് പിന്നാലെ അച്ഛനും മരിച്ചു

Thursday 25 December 2025 12:55 AM IST

വൈക്കം: മകൾ മരിച്ചതിന് പിന്നാലെ അച്ഛനും മരിച്ചു. തലയാഴം കൂവം തയ്യത്തുപറമ്പിൽ സി.ആർ പ്രകാശൻ (84) ആണ് മരിച്ചത്. മകൾ ലാലി (53) തിങ്കളാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംസ്‌കാരം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രകാശനെ ചൊവ്വാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ മരണം സംഭവിച്ചു. ദീർഘകാലം സി.പി.ഐ തലയാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : മണിയമ്മ. മറ്റുമക്കൾ : അനിത, ദിലീപ്. മരുമക്കൾ : ഷാജി, സിബി.