വിസ്മയയുടെ തുടക്കത്തിൽ നാളെ മുതൽ മോഹൻലാൽ

Thursday 25 December 2025 6:56 AM IST

മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിൽ മോഹൻലാൽ നാളെ ജോയിൻ ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന തുടക്കത്തിന് മോഹൻലാൽ അഞ്ച് ദിവസത്തെ ഡേറ്റാണ് നൽകിയതെന്ന് അറിയുന്നു.

കുടുംബ ചിത്രമായി ഒരുങ്ങുന്ന തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ആണ് മറ്റൊരു പ്രധാന താരം. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, സംഗീതം. ജെക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ , കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്,

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഡോ. എമിൽ ആന്റണിയും , ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് . അതേസമയം

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് രതീഷ് രവിയുടെ രചനയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്ത വർഷം ആദ്യം മോഹൻലാൽ അഭിനയിക്കുന്നത്. ജനുവരി 20ന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ പൊലീസ് വേഷമാണ് മോഹൻലാലിന്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.