നെൽസൺ കാത്തിരുന്നു , ശിവരാജ് കുമാർ ഇൻ
ജയിലർ 2 ആഗസ്റ്റ് 12ന്
രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ താൻ അഭിനയിച്ചു തുടങ്ങിയതായി കന്നട സൂപ്പർതാരം ശിവരാജ് കുമാർ. ജയിലറിൽ അതിഥി വേഷത്തിൽ മോഹൻലാലിന്റെ ജോർജിനൊപ്പം നിറഞ്ഞുനിന്നതാണ് ശിവരാജ് കുമാറിന്റെ നരസിംഹ എന്ന കഥാപാത്രം. എന്നാൽ ജയിലർ 2വിൽ ശിവരാജ് കുമാർ ഉണ്ടാവില്ലെന്ന് വാർത്തകൾ ഉയർന്നിരുന്നു. രോഗബാധിതനായതിനെത്തുടർന്ന് പിന്മാറി എന്നായിരുന്നു പ്രചാരണം. എന്നാൽ, ശിവരാജ് കുമാർ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തുന്നതുവരെ ആ കഥാപാത്രത്തെ നെൽസൺ മാറ്റിവയ്ക്കുകയായിരുന്നു. ജയിലർ 2വിൽ ഒരു ദിവസം ചിത്രീകരണത്തിൽ ശിവരാജ് കുമാർ പങ്കെടുത്തു. ശേഷിച്ച രംഗങ്ങൾ ജനുവരിയിൽ ചിത്രീകരിക്കും. ജയിലറിനേക്കാൾ ദൈർഘ്യമുണ്ട് ഇത്തവണ ശിവരാജ് കുമാറിന്റെ കഥാപാത്രത്തിന്. രണ്ടാം ഭാഗത്തിലും മോഹൻലാലും ജാക്കി ഷ്‌റഫ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.