വി.പ്രതാപചന്ദ്രൻ അനുസ്‌മരണം
Thursday 25 December 2025 1:05 AM IST
തിരുവനന്തപുരം: വി.പ്രതാപചന്ദ്രൻ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ വക്താവായിരുന്നുവെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. കോൺഗ്രസ് നേതാവ് കൂടിയായ വി.പ്രതാപചന്ദ്രന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എസ്.വരദരാജൻ നായർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ട്രസ്റ്റ് ചെയർമാൻ കൂടിയായ അദ്ദേഹം. എസ്.സഞ്ജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വഞ്ചിയൂർ നാസർ,വിജയകുമാർ,അഡ്വ.രാജൻ പൊറ്റയിൽ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.