ബസിൽ നിന്ന്‌ പുക ഉയർന്നത്‌ പരിഭ്രാന്തി പരത്തി

Wednesday 24 December 2025 7:11 PM IST

കോട്ടയം : കെ.എസ്‌.ആർ.ടി.സി കോട്ടയം സ്‌റ്റാൻഡിൽ കിടന്ന ബസിൽ നിന്ന്‌ പുക ഉയർന്നത്‌ പരിഭ്രാന്തി പടർത്തി. കോട്ടയം - തൊടുപുഴ ബസിൽ ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. ബസ്‌ നിറുത്തിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. മുൻഭാഗത്തെ ഫ്യൂസിന്റെ സമീപത്തുനിന്നാണ്‌ പുകയുയർന്നത്‌. ജീവനക്കാർതന്നെ ഫയർ എക്‌സറ്റിംഗ്വിഷർ ഉപയോഗിച്ച്‌ പുക അണച്ചു. പിന്നീട്‌ അറ്റകുറ്റപ്പണികൾ നടത്തി.