ശിവഗിരി തീർത്ഥാടന പദയാത്ര നാളെ

Wednesday 24 December 2025 7:22 PM IST

കോട്ടയം: ഗുരുകാരുണ്യം ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടനപദയാത്ര കറുകച്ചാൽ നെത്തല്ലൂർ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിൽ നിന്ന് നാളെ രാവിലെ 10 ന് പുറപ്പെടും. രാവിലെ 9 ന് നടക്കുന്ന സമ്മേളനം ശ്രീനാരായണഗുരു പഠന കേന്ദ്രം ഡയറക്ടർ കെ.എൻ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പാമ്പാടി അയ്യൻകോവിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ആൻഡ് മഠം കാര്യദർശി സ്വാമി ത്രീരത്ന തീർത്ഥർ അദ്ധ്യക്ഷത വഹിക്കും. ബാബുരാജ് വട്ടോടിൽ, സുകുമാരൻ വാകത്താനം, സോഫി വാസുദേവൻ, പി.കെ മോഹനകുമാർ എസ്.എൻ പുരം, ബിജുവാസ്, വി.ഡി ചന്ദ്രബാബു, കെ.കെ സജി, പി.കെ ശിവ കുമാർ, നന്ദകുമാർ മാൻവെട്ടം, മോഹനൻ ഇടക്കുന്നം, അജികുമാർ തന്ത്രി കുമാരമംഗലം തുടങ്ങിയവർ പങ്കെടുക്കും. സ്വാമി പ്രേമാനന്ദ പദയാത്ര ക്യാപ്ടൻ ആർ.ബിജു ഇളംപുരയിടത്തിലിന് ധർമ്മ പതാക കൈമാറും. ഫോൺ:9446712603