ദിവ്യപ്രഭയിൽ ക്രിസ്മസ് ആഘോഷം
Thursday 25 December 2025 1:09 AM IST
തിരുവനന്തപുരം : കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷം നടന്നു. ലിറ്റിൽ ഫ്ളവർ റോമൻ കത്തോലിക് പളളി വികാരി ഫാദർ എ.പാൻകേഷ്യസ് ഉദ്ഘാടനം ചെയ്തു.ഹോസ്പിറ്റൽ ചെയർപേഴ്സൺ ഡോ.സുശീല പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.ആഘോഷത്തിന്റെ ഭാഗമായി ഡോ.ഡഗ്ലസിന്റെ നേതൃത്വത്തിലുളള കരോൾ സംഘം പരിപാടികൾ അവതരിപ്പിച്ചു.വാർഡ് കൗൺസിലർ ആർ.വീണാകുമാരി,ഡോ.ദേവിൻ പ്രഭാകർ,ഡോ.കവിത ദേവിൻ,ജിബു.എസ്,ദിവ്യപ്രഭ കണ്ണാശുപത്രി ജീവനക്കാർ,പടിഞ്ഞാറ്റിൽ റസിഡന്റസ്,ബർമ്മ റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.