മനോഹർ ആലമ്പത്ത് 

Wednesday 24 December 2025 8:56 PM IST

കണ്ണൂർ: ബാങ്ക് ഉദ്യോഗസ്ഥരുടെയും റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥരുടെയും സംഘടനകളുടെ ദേശീയ നേതാവും ബാങ്ക് ഓഫ് ഇന്ത്യ മുൻ സീനിയർ മാനേജറുമായ കണ്ണൂർ ക്യാപിറ്റൽ മാളിന് സമീപം ദീപാലയത്തിലെ മനോഹർ ആലമ്പത്ത് (73) നിര്യാതായി. ഓൾ ഇന്ത്യ ബാങ്ക് പെൻഷനിയേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ്, ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ബാങ്ക് പെൻഷനിയേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അനാരോഗ്യം പിടി മുറുക്കിയ അവസ്ഥയിൽ പോലും ബാങ്ക് പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം മുടങ്ങാതെ മനോഹർ തുടർന്നിരുന്നു. ഭാര്യ: കെ.എൻ.ദീപ (റിട്ട. ഇന്ത്യൻ ബാങ്ക്). മക്കൾ: അമർ ആലമ്പത്ത് (അമേരിക്കൻ എയർലൈൻസ്, ഡാലസ്, യു.എസ്.എ) , ആനന്ദ് ആലമ്പത്ത് (മിലിപോർ, ബോസ്റ്റൺ യു.എസ്.എ). മരുമക്കൾ: അനുപമ (യു.എസ്.എ), പാർവതി (യു.എസ്.എ). അച്ഛൻ: പരേതനായ കണാരക്കുട്ടി. അമ്മ : പരേതയായ ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ: മോഹൻ ആലമ്പത്ത് (റിട്ട. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), നിർമ്മല (റിട്ട. പോസ്റ്റൽ വകുപ്പ്), രഞ്ജിനി (എലത്തൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പയ്യമ്പലം ശ്മശാനത്തിൽ.