മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം

Wednesday 24 December 2025 9:08 PM IST

തൃക്കരിപ്പൂർ: നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ വെ ച്ച് ജനുവരി 9, 10 തീയ്യതികളിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഇ.പത്മാവതി,പി. സി സുബൈദ,വി.പി.പി മുസ്തഫ, കെ.വി.ജനാർദ്ദനൻ, ഇ.കുഞ്ഞിരാമൻ,ബേബി ബാലകൃഷണൻ, പി.പി.പ്രസന്ന കുമാരി, ഇ.കെ. മല്ലിക എന്നിവർ സംസാരിച്ചു.അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സുമതി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.വി ജനാർദ്ദനൻ ( ചെയർമാൻ ),പി പി പ്രസന്നകുമാരി ( കൺവീനർ ).