കടൽകാണാത്ത ചെറുമിനുകൾ പ്രകാശനം

Wednesday 24 December 2025 9:09 PM IST

കുന്നുംകൈ : പുസ്തകവണ്ടി പ്രസിദ്ധീകരിച്ച കുന്നുംകൈ സ്കൂൾ പ്രധാനാദ്ധ്യാപകൻ വർഗീസ് നർക്കിലക്കാടിന്റെ ചെറുകഥ സമാഹാരം കടൽ കാണാത്ത ചെറുമീനുകൾ എഴുത്തുകാരനും ഡയരക്ടർ ഓഫ് സാന്താ മോണിക്ക ഗ്രൂപ്പ് ചെയർമാനുമായ ഡെന്നി മാത്യു വട്ടക്കുന്നേൽ പ്രകാശനം ചെയ്തു ചിറ്റാരിക്കാൽ എ.ഇ.ഒ ജസീന്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു കെ. സതീദേവി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി സി പി ശുഭ മുഖ്യാതിഥിയായി. വാർഡ് മെമ്പർ രജനി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.ഡി.വൈ.എസ്.പി എം.എ.മാത്യു പുസ്തകപരിചയം നടത്തി. ജിൻസി മാത്യു നന്ദി പറഞ്ഞു. ഷീബ ജോർജ്, അലോഷ്യസ് ജോർജ്, നബിൻ ഒടയംചാൽ, തുടങ്ങിയവർ സംസാരിച്ചു.എം.എ.നസീർ സ്വാഗതം പറഞ്ഞു.