ചെമ്പേരി നിർമല സ്‌കൂളിൽ ക്രിസ്മസ് ആഘോഷം

Wednesday 24 December 2025 9:19 PM IST

പയ്യാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഡോ.സോണി വടശേരിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറും നിർമല സ്‌കൂൾ മാനേജരുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് ആമുഖഭാഷണവും സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.അജേഷ് തുരുത്തേൽ മുഖ്യപ്രഭാഷണവും നടത്തി. നിർമല യുപി സ്‌കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജോയ്സ് സഖറിയാസ്, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, നിർമല ഹൈസ്‌കൂൾ മുബാധ്യാപകൻ ജോഷി ജോൺ എന്നിവർ പ്രസംഗിച്ചു.കരോൾ ഗാനങ്ങൾ, പാപ്പ ഡാൻസ് തുടങ്ങിയ വിവിധ ക്രിസ്മസ് കലാപരിപാടികളും അവതരിപ്പിച്ചു.