സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Wednesday 24 December 2025 9:22 PM IST

മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് അസിസ്റ്റന്റ് പ്രൊഫസർ ഫർഹാന ദാവൂദിന്റെ അദ്ധ്യക്ഷതയിൽ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ പ്രൊഫസർ രജീഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു പ്രൊഫസർ രജീഷ് വിശ്വനാഥൻ രക്തദാനം ചെയ്തു. നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ.അൻജുകുറുപ്പ്, സമീർ പെരിങ്ങാടി, ജസ്ന, എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് പ്രൊഫസർ എൻ.പി.ഗ്രീഷ്മ സ്വാഗതം പറഞു . ക്യാമ്പിന് ഒ.പി.പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, മുഹമ്മദ് മിൻഹാജ്,ആദിലാൽ,ഫിദൽ,അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി.പി.റിയാസ് മാഹി നന്ദി പറഞ്ഞു.