ഓൺലൈനായി ഓ‍ർഡർ ചെയ്തത് 9.3 കോടി ബിരിയാണി,​ 4.42 കോടി ബർഗറുകൾ,​ പക്ഷേ ഞെട്ടിച്ചത് മറ്റൊന്ന്

Wednesday 24 December 2025 9:36 PM IST

2025ൽ ഓൺലൈനായി വിതരണം ചെയ്ത ഭക്ഷണ വസ്തുക്കളുടെ കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി. ' ഹൗ ഇന്ത്യ സ്വിഗ്ഗീസ് എന്ന വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യക്കാർ ഏറ്രവും കൂടുതൽ ഓർ‌ഡർ ചെയ്ത ഭക്ഷണത്തിന്റെ കണക്കുകളുള്ളത്. പതിവ് പോലെ ഈ വർഷവും ബിരിയാണിയാണ് മുന്നിൽ. 2025ൽ ഇന്ത്യയിലാകെ 9.30 കോടി ബിരിയാണികളാണ് സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യപ്പെട്ടത്. ഓരോ മിനിട്ടിലും 194 ബിരിയാണികൾ അഥവാ സെക്കൻഡിൽ 3. 25 ബിരിയാണികൾ. ബിരിയാണികളിൽ ചിക്കൻ ബിരിയാണിയാണ് മുന്നിൽ 5.77 കോടി ചിക്കൻ ബിരിയാണികളാണ് ഓർ‌ഡർ ചെയ്യപ്പെട്ടത്.

രണ്ടാംസ്ഥാനത്ത് ബർഗറാണ്. 4.42 കോടി . 4.01 കോടി ഓർഡറുകൾ നേടിയ പിസയാണ് മൂന്നാമത്. നാലാമത് വെജ് ദോശയാണ്. 2.62 കോടി . സായാഹ്ന ഭക്ഷണങ്ങളിൽ ബർഗറാണ് മുന്നിൽ. 63 ലക്ഷം ചിക്കൻ ബർഗറുകൾ. 2024​ൽ​ ​​​ചി​​​ക്ക​​​ൻ​ ​റോ​​​ൾ​ ​ഓ​​​ർ​​​ഡ​​​ർ​ 24.8​ ​ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ​ ​ഈ​ ​​​വ​​​ർ​​​ഷം​ ​അ​​​ത് 41​ ​ല​​​ക്ഷ​​​മാ​​​യി.​ ​ ഡെ​​​സ​​​ർ​​​ട്ടു​​​ക​ളും വൈ​​​റ്റ് ​ചോ​​​ക്ല​​​റ്റാ​ണ് ​ഡെ​​​സ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​ ​ഇ​ത്ത​വ​ണ​ ​താ​​​രം​ ​-69​ ​ല​​​ക്ഷം​ ​ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ.​ 54​ ​ല​​​ക്ഷം​ ​ചോ​​​ക്ല​​​റ്റ് ​കേ​​​ക്കു​​​ക​​​ൾ.​ ​ഗു​​​ലാ​​​ബ് ​ജാം​​​ 45​ ​ല​​​ക്ഷം. സമോസയ്ക്ക് 34 ലക്ഷത്തിലേറെ ഓർഡറുകൾ ലഭിച്ചപ്പോൾ 29 ലക്ഷം പേരാണ് ചായ ഓർഡർ ചെയ്തത്.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ​ ​മെ​​​ക്സി​​​ക്ക​​​നാ​ണ് ​പ്രി​യം​ ​കൂ​ടു​ത​ൽ​ 1.2​ ​കോ​​​ടി​​.​ ​കൊ​​​റി​​​യ​​​ൻ​ 47​ ​ല​​​ക്ഷം.​ ​അ​​​തേ​​​സ​​​മ​​​യം,​ ​പ്രാ​​​ദേ​​​ശി​​​ക​ ​രു​​​ചി​​​ക​​​ളി​​​ലേ​​​ക്കും​ ​ആ​ളു​ക​ൾ​ക്ക് ​പ്രി​യം​ ​കൂ​ടി​യെ​ന്ന് ​ക​ണ​ക്കു​ക​ൾ​ ​പ​റ​യു​ന്നു.​ ​പ​​​ഹാ​​​ഡി,​മ​​​ല​​​ബാ​​​ർ,​രാ​​​ജ​​​സ്ഥാ​​​നി​ ​തു​​​ട​​​ങ്ങി​​​യ​​​വ​യ്ക്ക് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യെ​ക്കാ​ൾ​ ​വ​ർ​ദ്ധ​നവു​ണ്ടാ​യി. അ​​​ർ​​​ദ്ധ​രാ​​​ത്രി​ ​മു​​​ത​​​ൽ​ ​പു​​​ല​​​ർ​​​ച്ചെ​ ​ര​​​ണ്ടു​​​വ​​​രെ​​​യു​​​ള്ള​ ​ലേ​​​റ്റ് ​നൈ​​​റ്റ് ​ഓ​​​ർ​​​ഡ​​​റു​​​ക​​​ളു​​​ടെ​ ​എ​​​ണ്ണ​​​ത്തി​​​ൽ​ ​വ​​​ൻ​ ​വ​​​ർ​​​ദ്ധ​​​ന​​​യു​​​ണ്ടാ​​​യി​ട്ടു​ണ്ട്.​ ​കൂ​​​ടു​​​ത​​​ലും​ ​ചി​​​ക്ക​​​ൻ​ ​ബ​​​ർ​​​ഗ​​​റാ​​​ണ് 23​ ​ല​​​ക്ഷം.​ ​ര​​​ണ്ടാ​​​മ​​​ത് ​ബി​​​രി​​​യാ​​​ണി.​ 1.1​ ​കോ​​​ടി.​ ​ബ്രേ​ക്ക്ഫാ​സ്റ്റി​ൽ​ ​താ​രം​ ​ഇ​​​ഡ​​​ലി​​​യാ​​​ണ്.​ 96​ ​ല​​​ക്ഷം.