അന്താരാഷ്ട്ര അറബിഭാഷാദിനം

Thursday 25 December 2025 12:39 AM IST

ആറ്റിങ്ങൽ: പെരുംകുളം ജാമിഅ: അൽ ബുർഹാൻ അറബിക്ക് കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ഭാഷയുടെ പ്രസക്തിയും സ്വാധീനവും വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ജാമിഅ: അൽബുർഹാൻ സെക്രട്ടറി നവാസ് ബാഖവി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അറബിഭാഷ കേവലമൊരു മതപരമായ ഭാഷ മാത്രമല്ലെന്നും ആഗോളതലത്തിൽ വിജ്ഞാന കൈമാറ്റത്തിന് ചരിത്രപരമായി വലിയ സംഭാവനകൾ നൽകിയ ഭാഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാമിഅ:അൽ ബുർഹാൻ ചെയർമാൻ ഹാഫിള് മുഹമ്മദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. മുബഷിർ സഅദി ഒതുക്കുങ്ങൽ മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ റഷീദ് ബാഖവി ആനച്ചൽ, സയ്യിദ് അദിനാൻ കോയ, ഷമീർ നദുവി വഞ്ചിയൂർ, മഹ്മൂദ് ബാഖവി വാളക്കാട്, റുഫൈദ് സഖാഫി നീരോൽപാലം, ഫസൽ നൂറാനി തൃപ്പനച്ചി, ഫവാസ് നൂറാനി ചങ്ങരംകുളം എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ഫോട്ടോ : പെരുംകുളം ജാമിഅ: അൽ ബുർഹാനിൽ നടന്ന അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണത്തിൽ മുബഷിർ സഅദി മുഖ്യപ്രഭാഷണം നടത്തുന്നു.