ക്രിസ്തുമസ് ആഘോഷിച്ചു

Thursday 25 December 2025 11:39 PM IST

കട്ടപ്പന: സെന്റ് ജോൺസ് സി.എസ്‌.ഐ പള്ളിയിൽ കരോൾ നടത്തി. പുളിയന്മല കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബേബി മാത്യു തറപ്പേൽ സന്ദേശം നൽകി. ഗായകസംഘം, യുവജനപ്രസ്ഥാനം, സൺഡേ സ്‌കൂൾ, സ്ത്രീ ജനസഖ്യം, പള്ളി കമ്മിറ്റി എന്നിവർ കരോൾ ഗാനങ്ങൾ ആലപിച്ചു. ഇടവക വികാരി ഫാ. ബിനോയി പി ജേക്കബ് അദ്ധ്യക്ഷനായി. സീനിയർ വൈദികരായ ഫാ. പി. വി. ചാക്കോ പേരെപറമ്പിൽ, ഫാ. ജസ്റ്റിൻ മണി എന്നിവർ സംസാരിച്ചു.