ഈ യൂറോപ്യന്‍ നഗരത്തിലേക്ക് നേരിട്ട് പറക്കാം; സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനി

Wednesday 24 December 2025 9:45 PM IST

മുംബയ്: യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ നഗരമായ റോമിലേക്ക് എയര്‍ ഇന്ത്യയാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും വിമാന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നിര്‍ത്തിവച്ച ന്യൂഡല്‍ഹി - റോം സര്‍വീസ് ആണ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നത്.

ലണ്ടനിലേക്ക് നിലവില്‍ മുംബയില്‍ നിന്ന് സര്‍വിസ് നടത്തുന്നുണ്ടെന്നും ഇനി മുതല്‍ ആഴ്ചയില്‍ 12 സര്‍വീസുകള്‍ ഡല്‍ഹിയില്‍ നിന്ന് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. 2026 മാര്‍ച്ച് 25 മുതല്‍ എയര്‍ ഇന്ത്യ ഡല്‍ഹി- റോം സര്‍വീസുകള്‍ പുനരാരംഭിക്കും. ആഴ്ചയില്‍ നാല് തവണ സര്‍വിസ് നടത്തുമെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവിധ യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റോമിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. നോണ്‍-സ്റ്റോപ്പ് സര്‍വീസ് രണ്ട് തലസ്ഥാന നഗരങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ തടസമില്ലാത്ത രീതിയില്‍ ഇന്ത്യയിലേക്കുള്ള യാത്രനടത്താന്‍ കഴിയുന്നതായിരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മറ്റൊരു ഗ്രീക്ക് നഗരമായ ഏഥന്‍സിലേക്ക് ജനുവരി മുതല്‍ സര്‍ലീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോയും നേരത്തെ അറിയിച്ചിരുന്നു.