സുഗതകുമാരി അനുസ്മരണം

Thursday 25 December 2025 1:08 AM IST

തിരുവനന്തപുരം: ശ്രേഷ്ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സുഗതകുമാരി അനുസ്മരണവും രമേശ് ചെന്നിത്തല രചിച്ച കാടിന്റെ മക്കൾക്കൊപ്പം എന്ന പുസ്തകത്തിന്റെ ചർച്ചയും നഗരസഭ കൗൺസിലർ കെ.എസ്.ശബരിനാഥ് ഉദ്ഘാടനം ചെയ്തു.സാഹിത്യ വേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.വിളക്കുടി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.അനിൽ ചേർത്തല,ബെറ്റിമോൾ മാത്യു,ഡോ.രോഹിത് ചെന്നിത്തല,ജോൺസൺ റോച്ച്,ജി.ഹരി,തിരുമല ശിവൻകുട്ടി,ജസിന്താ മോറിസ് തുടങ്ങിയവർ പങ്കെടുത്തു.