എൻ.എസ്.എസ് കേഡറ്റുകൾ ശാന്തി ഭവൻ സന്ദർശിച്ചു

Thursday 25 December 2025 3:18 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളേജ് നാഷണൽ സർവ്വീസ് സ്കീം വാളന്റിയേഴ്സ് സപ്തദിന സഹവാസ ക്യാമ്പ് 'ഹൃദ്യ'ത്തിന്റെ ഭാഗമായി പുന്നപ്ര ശാന്തിഭവൻ സന്ദർശിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അദ്ധ്യാപകരായ കെ.പി.ഐശ്വര്യ, എം.ആശ, വിദ്യാർത്ഥികളായ അന്ന, ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി.