അങ്കണവാടിയിൽ ക്രിസ്മസ് ആഘോഷിച്ചു
Thursday 25 December 2025 3:18 AM IST
അമ്പലപ്പുഴ: കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അംഗൻവാടിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കരുമാടി സെന്റ് നിക്കോളാസ് ചർച്ച് വികാരി ഫാ. മാത്യു നടക്കൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. കരുമാടി മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം റീനാ മതികുമാർ, പഞ്ചായത്തംഗം ആശ ഓമനക്കുട്ടൻ, വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ, കുസുമം സോമൻ, ജെസി മോൾ ജയിംസ്, കൃഷ്ണപ്രീതി.കെ.എസ്, പി.കെ.സൽമാ ദേശായി എന്നിവർ പങ്കെടുത്തു.