അനുകുമാർ സ്മാരക സാഹിത്യ പുരസ്കാരം ഉണ്ണികൃഷ്ണൻ മുതുകുളത്തിന്
Thursday 25 December 2025 2:33 AM IST
ഹരിപ്പാട്: പരസ്പരം സാഹിത്യകൂട്ടായ്മയുടെ അനുകുമാർ സ്മാരക സാഹിത്യ പുരസ്കാരം ഉണ്ണികൃഷ്ണൻ മുതുകുളത്തിന്. കവിയും നാടകകൃത്തും നോവലിസ്റ്റുമായ ഉണ്ണികൃഷ്ണൻ മുതുകുളം ഇരുപത്തിയൊന്നു കൃതികളുടെ രചയിതാവാണ്. ജനുവരി 17ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് ഫലകവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും സമ്മാനിക്കും.