കുറ്റിയിൽ ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം
മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 29 മുതൽ ജനുവരി 4വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പള്ളിക്കൽ അപ്പുക്കുട്ടൻ യജ്ഞാചാര്യനും ആനയടി മുരുകൻ, മാവേലിക്കര ശ്യാംകൃഷ്ണ എന്നിവർ യജ്ഞപൗരാണികരാകും. ക്ഷേത്രതന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരി, ക്ഷേത്രമേൽശാന്തി പടിഞ്ഞാറെ പാലത്തിങ്കരഇല്ലം വിഷ്ണു നമ്പൂതിരി എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 28ന് വൈകിട്ട് 4ന് ജീവിത സമർപ്പണ ഘോഷയാത്ര, 5.30ന് ജീവിത സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ.പി.ഡി.സന്തോഷ് കുമാർ നിർവഹിക്കും. 5.40ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ശിവഗിരിമഠം സ്വാമി സുരേശ്വരാനന്ദ ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. 29 മുതൽ ജനുവരി 4 വരെ രാവിലെ 7.30മുതൽ ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിവ നടക്കും. 29ന് രാവിലെ 6.30ന് ആചാര്യവരണം, ഗ്രന്ഥപൂജ, പറവയ്പ്പ്. രാത്രി 8ന് ശ്രീദുർഗ്ഗാ പുരസ്‌ക്കാരം സപ്താഹ യജ്ഞാചാര്യൻ പള്ളിപ്പാട് ശിവദാസൻ സ്വാമിക്ക് ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ സമർപ്പിക്കും. 30ന് വൈകിട്ട് 5ന് ശ്രീലളിതാസഹസ്രനാമ ജപയജ്ഞം, രാത്രി 8.30ന് വേലൻപാട്ട്. 31ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം വിശേഷാൽപൂജ. വൈകിട്ട 5ന് സൗന്ദര്യലഹരി പാരായണം, രാത്രി് 8ന് ഭക്തിഗാനസുധ. ജനുവരി 1ന് വൈകിട്ട് 5ന് വിദ്യാരാജഗോപാലമന്ത്രാർച്ചന, രാത്രി 8ന് കരോക്കേ ഭക്തിഗാനമേള, 2ന് രാവിലെ 10ന് രുഗ്മിണിസ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, രാത്രി 8 മുതൽ കുത്തിയോട്ട ചുവടുംപാട്ടും. 3ന് രാവിലെ 10ന് മൃത്യുജ്ഞയഹോമം, വൈകിട്ട് 5.30ന് ശനീശ്വരപൂജ, രാത്രി 8ന് കൈകൊട്ടിക്കളി. 4ന് രാവിലെ 9.45ന് മൃത്യുജ്ഞയാർച്ചന, 10ന് ശ്രീദുർഗ്ഗാ സാന്ത്വനനിധി ചികിത്സാ സഹായവിതരണം രമേശ് ചെന്നിത്തല എം.എൽ.എ. നിർവഹിക്കും. വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8ന് ആകാശക്കാഴ്ച എന്നിവ നടക്കും. ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ, സപ്താഹകമ്മിറ്റി ചെയർമാൻ കെ.പി. നാരായണക്കുറുപ്പ് മൗട്ടത്ത്, കൺവീനർ സി.ഒ. വിശ്വനാഥൻ ചെറുവല്ലൂർ, കമ്മിറ്റിയംഗം ജി.സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.