നോവൽ പ്രകാശനം, ചിത്രരചന മത്സരം
Wednesday 24 December 2025 10:43 PM IST
ആലപ്പുഴ : വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ബാഹുലേയൻ കാക്കാഴം രചിച്ച 'ഇവിടെ വിരിയും സ്വപ്നങ്ങൾ' എന്ന നോവലിന്റെ പ്രകാശനം, സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിസ്റ്റ്.എസ്.എൽ. ലാരിയസ് അനുസ്മരണ ചിത്രരചനാ മത്സരം, ആദരവ് സമർപ്പണം എന്നീ പരിപാടികൾ 28ന് ഉച്ചകഴിഞ്ഞ് 3ന് ആലപ്പുഴ ചടയൻമുറി ഹാളിൽ സംഘടിപ്പിക്കും. ഉദ്ഘാടനവും പുസ്തകപ്രകാശനവും സംവിധായകൻ പോൾസൺ നിർവഹിക്കും. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷനാകും. എം.പി.ഗുരുദയാൽ ആദ്യകോപ്പി ഏറ്റുവാങ്ങും. രണ്ട് മണി മുതൽ ചിത്രരചനാമത്സരം നടക്കും.