അഭിനവും മെറിനും നയിക്കും
Wednesday 24 December 2025 10:46 PM IST
ആലപ്പുഴ: റോട്ടറി കപ്പ് നാലാമത് കിഡ്സ് ഓൾ കേരള ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 2025ൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ ടീമുകളിൽ ആൺകുട്ടികളെ അഭിനവും പെൺകുട്ടികളെ മെറിനും നയിക്കും.കാർമൽ അക്കാദമിയിൽ ഡിസംബർ 27 മുതൽ 30 വരെയാണ് ടൂർണമെന്റ്. മറ്റ് ടീമംഗങ്ങൾ- ആൺകുട്ടികൾ: മുഹമ്മദ് റയാൻ എം.എ., കാർത്തിക് എസ്, ആരവ് നെവിൻ, വൈഭവ് എം.,ജോഷ്വ, ബ്രിജേഷ്, റയാൻ, മുഹമ്മദ് യാസീൻ, ആബേൽ, റയാൻ ജോൺ, വൈഷ്ണവ്. പെൺകുട്ടികൾ: സാൻവിക, അദ്വൈത, വൈഷ്ണവി, അഞ്ജന, കീർത്തന, നന്ദിത, ശിശിര, ശിവാനി, ആൻ, ശിവഗംഗ, അവർണിക, അന്നു മറിയം അജിത്.